All please post all the miscellaneous activities of their district by selecting the label 'misc_their district'Eg:misc_kkd,misc_klm ..........


Thursday 10 December 2020

കുഞ്ഞുമനസുകൾക്കായി സമർപ്പിക്കപ്പെട്ട ഈടുറ്റ അധ്യാപകസഹായി

കേരളത്തിനും ഭാരതത്തിനും അഭിമാനിക്കാവുന്ന ഏറ്റവും മികച്ച ഒരു തലമുറ രൂപപ്പെടാൻ സഹായകമായ ശിശുസൗഹൃദ കൈപ്പുസ്തകം എന്ന് വിശേഷിപ്പിച്ചാൽ ഒട്ടും അതിശയോക്തിയില്ല .

ആ കൈപ്പുസ്തകത്തെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത് .

ഈ കുറിപ്പിന് പരിമിതിയുണ്ട്

എല്ലാം സമഗ്രമായി പ്രതിപാദിക്കാൻഈ പേജ് പോരാതെ വരും.

ഒരു ശ്രദ്ധ ക്ഷണിക്കൽ മാത്രമാണിത്

ഇതിലെ ഓരോ അധ്യായത്തിലെ ഉള്ളടക്കവും കുഞ്ഞുങ്ങൾക്ക് വേണ്ടി എങ്ങനെയാണ് സമന്വയിപ്പിച്ചിരിക്കുന്നത് എന്ന് വായിച്ചു തന്നെ അറിയണം.

 

എന്താണ് കളിപ്പാട്ടം?

കളിപ്പാട്ടംഇത് മറ്റൊന്നുമല്ല,  ശിശുവികാസം ശാസ്ത്രീയമാക്കുന്നതിനുള്ള അധ്യാപകസഹായിയാണ് പ്രീസ്‌കൂൾ പ്രവർത്തനപുസ്തകം.

ഉള്ളടക്കത്തിലെന്തെല്ലാം?

*ശിശുവികാസമേഖലകൾ,ബഹുമുഖബുദ്ധിയുടെതലങ്ങൾ,കുട്ടിയുടെ പ്രായംപ്രകൃതം,ആവശ്യങ്ങൾ എന്നിവ പരിഗണിച്ചു പ്രവർത്തനാനുഭവങ്ങൾ ഒരുക്കുന്നതിന് സഹായകമായ വിശദാംശങ്ങൾ ഏറെ ലളിതമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

*വ്യത്യസ്ത പ്രമേയങ്ങളിലൂടെ ക്രമാനുഗതമായി വികസിക്കുന്ന രീതിയിലാണ് മൂന്ന്നാല് പ്രായത്തിലുള്ള കുഞ്ഞുങ്ങൾ ശേഷികൾ ആർജിക്കേണ്ടതെന്നുംപ്രവർത്തനാസൂത്രണമികവോടെയാണ് ഇതിനാവശ്യമായ മുന്നൊരുക്കം നടത്തേണ്ടതെന്നും ഈ പുസ്തകത്തിലൂടെ വായിക്കാം,അറിയാം.

എങ്ങനെ ഒരു പുസ്തകത്തിൽ ഹൃദ്യമായും ലളിതമായും സമഗ്രമായും കുട്ടിയുടെ എല്ലാ വികാസമേഖലകളെക്കുറിച്ചും ലഭിക്കേണ്ട അനുഭവങ്ങളെക്കുറിച്ചുമുള്ള എല്ലാ കാര്യങ്ങളും  ശാസ്ത്രീയമായി ഉൾക്കൊള്ളിക്കാൻ ആവും എന്നതിനുള്ള ഒരു തെളിവാണ് കളിപ്പാട്ടം.

വിവിധ ശിശുപ്രവർത്തന സങ്കേതങ്ങൾ,തന്ത്രങ്ങൾ എന്നിവയുടെ ക്ലാസ് മുറിയിലെ പ്രായോഗികത ഉറപ്പാക്കുന്നതിനുള്ള പ്രവർത്തങ്ങൾകഥകൾപാട്ടുകൾനിർമാണപ്രവർത്തനങ്ങൾശാസ്ത്ര കളികൾ തുടങ്ങിയ വിഭവങ്ങളുടെ ശേഖരം  എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

സമഗ്ര വികാസം  ഉറപ്പാക്കാൻ കളിപ്പാട്ടം

*ആറുവയസിനു മുൻപ് തന്നെ കുട്ടികളിൽ നിരവധി കഴിവുകൾ വികസിക്കേണ്ടതുണ്ട്ഇത് ശാരീരിക  ചാലക  വികാസമായും ഭാഷാവികാസമായും വൈജ്ഞാനിക വികാസമായും സാമൂഹികവും വൈകാരികവുമായ വികാസമായും സർഗാത്മക സൗന്ദര്യാത്മക വികാസമായും സമഗ്രമായി നടക്കേണ്ടതുണ്ട്ഇതിനെല്ലാം അനുയോജ്യമായ  അവസരങ്ങൾ,അനുഭവങ്ങൾ,പ്രവർത്തങ്ങൾ എന്നിവ ഒരുക്കണം.ഇതിന് കൃത്യമായ അറിവോടുകൂടിയ ആസൂത്രണം ആവശ്യമാണ്.അതിനൊരു വഴികാട്ടിയാണ് ശാസ്ത്രീയ സമീപനത്തോടു കൂടിയുള്ള ഈ കൈപ്പുസ്തകം.

പ്രായത്തിനനുസരിച്ച ശേഷികൾ ഉറപ്പിക്കാൻ കളിപ്പാട്ടം 

കുട്ടിയിൽ നിർദിഷ്ട ശേഷികൾ വളരാൻ സഹായകമാണ് ഓരോ പ്രവർത്തങ്ങളും എന്ന്  ബോധ്യപ്പെടുത്തി തരുന്നുണ്ട്ഇവയെല്ലാം പൂർണമായും സാധിതമായിത്തീരുന്നത് അധ്യാപകരുടെ വൈഭവം വര്ധിക്കുമ്പോഴാണ്. കുട്ടിയുടെ താത്പര്യവും ശ്രദ്ധയും സദാ  നിലനിർത്താൻ കഴിയണംഇതിനു പര്യാപ്തമായ വ്യത്യസ്ത തന്ത്രങ്ങളും സങ്കേതങ്ങളും ഉൾപ്പെടുത്തി വിനിമയക്ഷമതയോടെ രൂപകൽപന ചെയ്തതാണീ പുസ്തകം.

 ടീച്ചർ ഉന്നയിക്കുന്ന ചോദ്യത്തിൽ ജിജ്ഞാസയും അവതരണത്തിൽ സർഗാത്മകതയും ഉണ്ടാകണം.ഭിന്നശേഷീ നിലവാരത്തിലുള്ളവരെ   പരിഗണിക്കുന്നതിനുള്ള ആസൂത്രണവും വേണംഇതെല്ലം കൃത്യമായി നിർദേശിക്കാൻ കളിപ്പാട്ടം ശ്രദ്ധിച്ചിട്ടുണ്ട് .

*ഓരോ കുട്ടിയും അടിസ്ഥാനപരമായി വ്യത്യസ്തരാണ്ഓരോ രീതിയിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുമ്പോൾ കിട്ടുന്ന തിരിച്ചറിവുകൾ രേഖപ്പെടുത്തുന്നതിനും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും കുട്ടിയുടെ സമഗ്രവികാസത്തിന് അവ എത്രത്തോളം സഹായകരമായി തീരും എന്നുള്ളതും ഈ പുസ്തകം വ്യക്തമാക്കുന്നുണ്ട്

 ആർക്കാണ് കളിപ്പാട്ടം ?

*കുട്ടിയെ അറിയുന്നകുട്ടിയെ പഠിക്കുന്നകുട്ടിയെ  പഠിപ്പിക്കുന്നകുട്ടിയെ ചേർത്ത് നിറുത്തുന്ന,കുട്ടിക്കായി  എഴുതുന്ന ആർക്കും പ്രയോജനപ്രദം.

*കേരളത്തിലെ എല്ലാ വകുപ്പുകളിലെയും പ്രീസ്‌കൂൾ പ്രവർത്തനങ്ങളുടെ ഏ കീകരണത്തിനു സഹായകമായ പ്രീസ്‌കൂൾ അധ്യാപക സഹായിയാണ് കളിപ്പാട്ടംഅതിനാൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കും കളിപ്പാട്ടം ഉപകാരപ്പെടും.

*കൂടാതെ ജനപ്രധിനിധികൾവിദ്യാഭ്യാസപ്രവർത്തകർസ്ഥാപനമേധാവികൾ,    നയരൂപീകരണസമിതിയംഗങ്ങൾ തുടങ്ങി കേരളത്തിൻറെ വികസനത്തിൽ താല്പര്യമുള്ള ഏവർക്കും ദിശാബോധം നൽകുന്നതാണ്  കളിപ്പാട്ടം.

ഓരോ പ്രീസ്‌കൂൾ അദ്ധ്യാപികയും വിദ്യാഭ്യാസപ്രവർത്തകരായി മാറിയാൽ സമൂഹത്തിന്റെ പിന്തുണ എളുപ്പം നേടാനാകുമെന്നും പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ മനസിലാകും.

കളിപ്പാട്ടത്തിൻറെ  പ്രസക്തി 

*കുഞ്ഞുങ്ങൾ മുതിർന്നവരുടെ ചെറു പതിപ്പുകൾ അല്ലഅവരുടെ ചിന്തയും കഴിവുകളുമെല്ലാം വേറിട്ടതാണ്ലോകത്തെ ഇന്ദ്രിയാനുഭവങ്ങളിലൂടെ സ്വാംശീകരിക്കുന്ന   ഘട്ടമാണ്അതിനാൽ തന്നെ ഉയർന്ന ക്ലാസ്സുകളിലെ പഠനരീതികളെ അനുകരിക്കുന്ന പഠനരീതികൾ പര്യാപ്തമല്ലഅശാസ്ത്രീയമായ പ്രീപ്രൈമറി വിദ്യാഭ്യാസ സമീപനത്തെയും രീതിയെയും പൊളിച്ചെഴുതുകയാണ് കളിപ്പാട്ടം.

*പഞ്ചേന്ദ്രിയാനുഭവങ്ങളിലൂടെ അറിവും നൈപുണികളും മൂല്യങ്ങളും നേടുക,മൂർത്തവും അപരിചിതവുമായ വസ്തുക്കളെയും സംഭവങ്ങളെയും അടിസ്ഥാനമാക്കിയുള്ള അനുഭവങ്ങൾക്കാണ്  ഊന്നൽ നൽകേണ്ടതെന്ന് ഈ കൈപ്പുസ്തകം വ്യക്തമാക്കുന്നു.

ശാരീരിക മാനസിക ആരോഗ്യവും ബുദ്ധിവൈഭവവും ഉള്ള തലമുറയെ വാർത്തെടുക്കാൻ ഭ്രൂണാവസ്ഥ മുതൽ ആറ് വയസ്സുവരെയുള്ള കാലഘട്ടത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന ശാസ്ത്രീയമായ ധാരണയും കാഴ്ചപ്പാടും കളിപ്പാട്ടത്തിലൂടെ സാക്ഷാത്കരിക്കുകയാണ്.

*ലോകോത്തരനിലവാരമുള്ള പ്രീസ്‌കൂൾ വിദ്യാഭ്യാസം ഏറ്റവും ശാസ്ത്രീയവും സമഗ്രവും ആകണം.അതിലേക്കുള്ള ധീരമായ ചുവടുവയ്പ്പാണ് ഈ കൈപ്പുസ്തകം.

ബോധനമാധ്യമത്തെക്കുറിച്ചുള്ള നിലപാട് എന്ത് ?

മാതൃഭാഷയാണ് പ്രീസ്‌കൂൾ വിനിമയമാധ്യമം.ആ തിരിച്ചറിവ് രക്ഷിതാക്കൾക്കും സമൂഹത്തിനും ഉണ്ടാകണംഅങ്ങനെ വരുമ്പോൾ കച്ചവട വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വലയിൽ പെട്ട് കുഞ്ഞുങ്ങളുടെ ഭാവി നഷ്ടമാവില്ല.

ആരൊക്കെയാണ് തയ്യാറാക്കിയത്?

ശിശുമനഃശാസ്ത്രജ്ഞർ,വിദ്യാഭ്യാസമനശാസ്ത്രത്തിൽ പ്രായോഗിക അനുഭവമുള്ളവർപ്രീസ്‌കൂൾ വിദ്യാഭ്യാസപ്രവർത്തകർ,അക്കാദമിക ഗവേഷണസ്ഥാപനങ്ങളിലെ വിദഗ്ധർ,ശിശുപക്ഷ സമീപനമുള്ളവർ തുടങ്ങിയ ഒരു സംഘം വിദഗ്ധർ അർപ്പണമനോഭാവത്തോടെ എസ് .സി..ആർ.ടി.യുടെ നേതൃത്വത്തിൽ നിരവധി ശില്പശാലകളിലൂടെ വികസിപ്പിച്ചതാണ് കളിപ്പാട്ടം.

വളരെ ശാസ്ത്രീയമായി കൃത്യമായ ആസൂത്രണത്തോടെ തയ്യാറാക്കിയ കേരള  പ്രീസ്‌കൂൾ പാഠ്യപദ്ധതിയിലൂടെ ഇതൾ വിരിഞ്ഞതാണ് ഈ പ്രവർത്തനപുസ്തകം. 2017  ൽ എസ.സി..ആർ.ടിതയ്യാറാക്കിയ  ഈ പുസ്തകം ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രകാശനം ചെയ്യുകയും ചെയ്തു.

കുഞ്ഞുങ്ങളെ എന്നപോലെ നെഞ്ചോട് ചേർത്തുപിടിക്കാം 

കളിപ്പാട്ടം ഇതിൽ ഒരു വലിയ ലോകം ഉണ്ട്.കുട്ടിയുടെ കൗതുകപ്രപഞ്ചംഒരു കളിപ്പാട്ടം കിട്ടിയാൽ ഒരു നിമിഷം മനസുകൊണ്ട് കുട്ടിക്കാലത്തേക്ക് യാത്രയാവാത്തവർ ആരാണുള്ളത്ഈ കളിപ്പാട്ടം നിറയെ കുഞ്ഞുമനസുകളുടെ വികസനസ്വപ്നങ്ങൾ നിറച്ചുവച്ചിരിക്കുകയാണ്.

ഹൃദയത്തേലേറ്റാം കളിപ്പാട്ടത്തെ.



ഷൈലാ ജാസ്മിൻ  എൽ.എസ് 

(റിസർച്ച് ഓഫീസർ, എസ് .സി.ഇ.ആർ.ടി.)

Tuesday 24 November 2020

കളിപ്പാട്ടം ചരിത്രത്തിലേക്ക്, ചരിത്രമായി മാറിയ പ്രകാശനചടങ്ങ്

 

ശാസ്ത്രീയ അടിത്തറയില്ലാത്ത പുസ്തകങ്ങൾക്ക് കടിഞ്ഞാണിട്ടു കൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി തയ്യാറാക്കിയ പ്രീ സ്കൂൾ അധ്യാപക സഹായി കളിപ്പാട്ടം പ്രകാശനം ചെയ്യപ്പെട്ടു. 

കോട്ടൺഹിൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനായ ചടങ്ങിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2017 മെയ് 22 ന് പുസ്തകം പ്രകാശനം ചെയ്തു.

വിപണിയിൽ കുഞ്ഞുങ്ങൾക്കായി എത്രയെത്ര പുസ്തകങ്ങൾ! ആർക്കും വാങ്ങാം ആർക്കും പഠിപ്പിക്കാം. കുഞ്ഞല്ലേ എങ്ങനെയായാലുംമതി, അത്രയൊക്കെ മതി എന്ന പ്രീപ്രൈമറി വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പൊതു സമൂഹത്തിൻറെ തെറ്റായ ധാരണ ഇതോടെ തകിടം മറിഞ്ഞിരിക്കുകയാണ്.

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന പ്രബുദ്ധരായ കേരളീയരുടെ ധാരണകൾ ശക്തമായ തിരുത്തലുകളോടെ മാറേണ്ടിയിരിക്കുന്നു. ഈ കാലഘട്ടത്തിൽ നിരവധി ഗവേഷണങ്ങൾ ഈ മേഖലയിൽ നടക്കുന്നു. മൂന്ന്, നാല് പ്രായക്കാരുടെ സമഗ്ര വികാസത്തിന് സഹായകമായി മാതൃഭാഷയിൽ തയ്യാറാക്കിയ ഈ പുസ്തകവും പ്രകാശന ചടങ്ങും ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നു.
പ്രീസ്കൂൾ വിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസത്തിൻ്റെ ചരടിലേക്ക് കോർക്കുമ്പോൾ ആദ്യ കണ്ണി എന്ന നിലയിൽ ഏറെ തിളക്കത്തോടെ കളിപ്പാട്ടം ശ്രദ്ധയാകർഷിക്കുന്നു. ലോകനിലവാരത്തിലുള്ള ശാസ്ത്രീയ സമീപനത്തിൽ ഊന്നിയുള്ള കേരള പ്രീ സ്കൂൾ പാഠ്യപദ്ധതിയുടെ പിൻബലത്തിൽ തയ്യാറാക്കപ്പെട്ട ഈ പുസ്തകം പ്രീസ്കൂൾ അധ്യാപകർക്ക് ഏറെ പ്രയോജനപ്രദമാണ്.
ഈ ചരിത്ര മുഹൂർത്തത്തിലെ സുവർണ്ണ നിമിഷങ്ങളിലെ കാഴ്ചകളിലേക്ക് നിങ്ങളെ ക്ഷണിക്കുകയാണ്. കളിപ്പാട്ടം എന്ന കുരുന്നുകളുടെ കൂട്ടിനെ അടുത്തറിയാനുള്ള ഒരു സന്ദർഭമാണിത്.

“എന്താണ് കളിപ്പാട്ടം?” ഉടൻ അതും എഴുതാം .
                                                                                           





ഷൈലാജാസ്മിൻ എൽ .എസ്‌ 

റിസർച്ച് ഓഫീസർ ,എസ.സി.ഇ.ആർ.ടി .